Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Left

Alappuzha

മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ടി​ല്ലാ​തെ കുടുംബം

ത​ണ​ലേകി ഗാ​ന്ധി​ഭ​വ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും

ഹ​രി​പ്പാ​ട്: മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ടി​ല്ലാ​തെ ക​ഴി​യേ​ണ്ടിവ​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ത​ണ​ലാ​യി പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും. കാ​ർ​ത്തി​ക​പ്പ​ള്ളി-​ഡാ​ണാ​പ്പ​ടി റോ​ഡി​ലെ പു​ര​യി​ട​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ താ​ര (30), ഇ​വ​രു​ടെ മ​ക്ക​ളാ​യ രു​ദ്ര (11), രൂ​പ (ഏ​ഴ്), രേ​വ​തി (അ​ഞ്ച്), മീ​നാ​ക്ഷി (മൂ​ന്ന്), രാ​ഹു​ൽ (ര​ണ്ട്) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ത്ത് അ​ഭ​യ​മൊ​രു​ക്കി​യ​ത്.

പ​ട്ടി​ണി​യി​ലാ​യി​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യ​റി​ഞ്ഞ ആ​ഭ്യ​ന്ത​ര​മ​ന്ത്രികൂ​ടി​യാ​യ സ്ഥ​ലം എം​എ​ൽ​എ ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ഷ​യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി പു​ന​ലൂ​ർ സോ​മ​രാ​ജ​നു​മാ​യി സം​സാ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബ​ത്തെ ഏ​റ്റെ​ടു​ക്കാ​ൻ ഗാ​ന്ധി​ഭ​വ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​മീ​റി​നെ വി​വ​ര​ങ്ങ​ൾ നേ​രി​ട്ട​ന്വേ​ഷി​ക്കാ​ൻ സ്ഥ​ല​ത്തേ​ക്ക് അ​യ​യ്ക്കു​ക​യും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​നണ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി വേ​ണു ജി. ​നാ​യ​ർ, ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാം​ഗം ര​മ്യ, ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബ​ബി​ത ജ​യ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം സ്മി​ത പ്ര​ദീ​പ്, മ​ഞ്ജു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ്മ​യെ​യും കു​ട്ടികളെ​യും പ​ത്ത​നാ​പു​ര​ത്തെ ഗാ​ന്ധി​ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി​യും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ ഇ​വ​രെ സ്വീ​ക​രി​ച്ചു.

വ​നി​താ ശി​ശു​വി​ക​സ​ന​മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ ഗാ​ന്ധി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം വ​നി​താ-ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു​ക​ൾ​ക്കു വി​ധേ​യ​മാ​യി ഉ​റ​പ്പാ​ക്കും. താ​ര​യു​ടെ പ്ര​സ​വ​ശു​ശ്രൂ​ഷ​യും മ​റ്റു ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ക്കും. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, താ​ര​യ്ക്കും ഭ​ർ​ത്താ​വി​നും താ​മ​സി​ക്കാ​ൻ വീ​ടും തൊ​ഴി​ലും എന്നിവ ഗാ​ന്ധി​ഭ​വ​ൻ ന​ൽ​കു​മെ​ന്നും പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ അ​റി​യി​ച്ചു.

Latest News

Corehub Up